
കൊച്ചി: അമ്മ ജനറല്‍ ബോഡി ഇന്ന് ചേരാനിരിക്കെ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി ട്രഷറർ ഉണ്ണിശിവപാല്‍.
അമ്മയില്‍ നടക്കുന്നത് നീതി നിഷേധമെന്നും ഓഫീസ് സ്റ്റാഫിന്റെ പരാതിയില്‍ തന്നെ കേട്ടില്ലെന്നും ഉണ്ണി ശിവപാല്‍ പറയുന്നു.
സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വീഡിയോയിലാണ് ഉണ്ണി ശിവപാലിന്റെ തുറന്നുപറച്ചില്‍. അൻസിബ ഹസന്റെ പരാതികള്‍ മുതല്‍ അമ്മയിലെ പടലപ്പിണക്കങ്ങള്‍ വരെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കാണ് ഇന്നത്തെ യോഗത്തില്‍ പരിഹാരം കാണേണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുതിർന്ന താരങ്ങളായ മമ്മൂട്ടി, മോഹൻലാല്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം, ടിനി ടോമിനെതിരെ അൻസിബ ഹസ്സൻ നല്കിയ പരാതിയില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസിൻ്റെ വാദം. നേരത്തെ, ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു.







