Spread the love

കറുകച്ചാൽ: ഫുട്ബാൾ മത്സരം കാണുന്നതിനിടയിൽ വൈദ്യുതി മുടങ്ങിയെന്നാരോപിച്ച് കെ.എസ്.ഇ.ബി ഓവർസിയറെ ആക്രമിച്ചയാൾ അറസ്റ്റിൽ. സംഭവത്തിൽ ദേവഗിരി കല്ലൂർതാഴ്ചയിൽ റോൾഫി (27) നെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കെ.എസ്.ഇ.ബി പത്തനാട് സെക്ഷനിലെ ഓവർസിയർ എം.കെ മനോജ്കുമാർ (55) നാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മൂലേപ്പീടിക ഭാഗത്ത് രാത്രിയിൽ മരംവീണ് വൈദ്യുതി മുടങ്ങിയതോടെ റോൾഫി കെ.എസ്.ഇ.ബി ഓഫീസിലെത്തി വിവരം തിരക്കി.

പ്രകോപിതനായ ഇയാൾ ഇരുമ്പ് ദണ്ഡുമെടുത്ത് ബഹളംവെച്ചു. ജീവനക്കാർ മരം വീണ ഭാഗത്ത് തകരാർ പരിഹരിക്കുകയാണെന്ന് അറിഞ്ഞതോടെ ഇയാൾ സംഭവസ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓവർസിയറെയും ഒപ്പമുണ്ടായിരുന്ന എം.കെ സാബു എന്ന തൊഴിലാളിയെയും അസഭ്യം പറഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ മനോജ്കുമാർ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു