Spread the love

തിരുവനന്തപുരം: പൊലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ തൂഫാൻ ദ നാർക്കോ ഹണ്ടില്‍ ഇന്ന് രജിസ്റ്റർ ചെയ്തത് 144 കേസുകള്‍. 153 പേർ വിവിധ കേസുകളില്‍ അറസ്റ്റിലായി.

video
play-sharp-fill

എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ്, ഓയില്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിയായ ശേഷമുള്ള ആദ്യ മലബാർ സന്ദർശനത്തില്‍ തൂഫാൻ ദ നാർക്കോ ഹണ്ടിന് പിന്തുണ തേടി രമേശ്‌ ചെന്നിത്തല മതനേതാക്കളെ ഓരോരുത്തരെയായി കണ്ടു.

 

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച്‌ തൂഫാൻ വാരിയർ ബാഡ്ജ് നല്‍കി. ലഹരിക്ക് എതിരായ പോരാട്ടത്തില്‍ രാഷ്ട്രീയം ജാതി മത ബേധമില്ലാതെ എല്ലാവരും ഒറ്റകെട്ടായി നില്‍ക്കണം എന്ന് രമേശ്‌ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തുടർന്നു കാരന്തൂർ മർകസില്‍ എത്തി കാന്തപുരം അബൂബ്ബക്കർ മുസലിയാരുമായും കൂടിക്കാഴ്ച നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group