
തിരുവനന്തപുരം: നിപ രോഗബാധിതന്റെ സമ്പർപ്പട്ടികയില്‍ ഉള്‍പ്പെട്ട് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിള്‍ ശേഖരിച്ച ആരോഗ്യ പ്രവർത്തകയുടെ പരിശോധനാ ഫലവും നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ.
ഇതോടെ രോഗിയുടെ സമ്പർക്ക പട്ടികയില്‍ ഉള്‍പ്പെട്ട് ലക്ഷണങ്ങള്‍ കണ്ടെതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെൻറിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നു.
രോഗബാധിതന്‍റെ സമ്പർക്ക പട്ടികയില്‍ ഇന്ന് പുതുതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പർക്ക പട്ടികയില്‍ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തില്‍പ്പെട്ടവരും, 14 പേർ ഉയർന്ന ഭാഗത്തില്‍ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തില്‍പ്പെട്ടവരും ആണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 81 വീടുകളില്‍ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങളില്‍ നിന്നുള്ള 89 ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്.
സമ്പർപട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തെന്നും മന്ത്രി അറിയിച്ചു.







