Spread the love

വടകര: വടകര കാഫിർ സ്ക്രീൻഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു.

video
play-sharp-fill

വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജിതിൻ ഭാസ്കറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തുടർന്ന് വടകര സബ് ജയിലിലേക്ക് മാറ്റി.

ഫോണ്‍ പരിശോധിച്ചാല്‍ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താം എന്ന പ്രതീക്ഷയില്‍ ആയിരുന്നു വടകര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം. എന്നാല്‍ ജില്ലാ ഫൊറൻസിക് സയൻസ് ലാബില്‍ പരിശോധിച്ചപ്പോഴാണ് ജിതിൻ ഭാസ്കർ ഫോണ്‍ റീസെറ്റ് ചെയ്തെന്നു വ്യക്തമായത്. ഫോണ്‍ റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലില്‍ ജിതിൻ ഭാസ്കർ സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി ഫോണ്‍ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫോറൻസിക് ലാബിലേക്ക് അയക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതിനിടെ കാഫിർ സ്ക്രീൻഷോട്ട് കേസ് പൊലീസ് വഴി തിരിച്ചുവിടുന്നു എന്ന് ആരോപിച്ച്‌ സിപിഐഎം വടകര എസ്പി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ചില പൊലീസുകാർ വിടുപണി ചെയ്യുന്നുവെന്നും ഈ പൊലീസുകാരൊക്കെ വീടുകളിലേക്ക് പോകേണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചാല്‍ അവർ പോവില്ലെന്നും സി പി ഐ എം സെക്രട്ടറി എം മെഹ്ബൂബ് പറഞ്ഞു. എന്നാല്‍ എസ്.ഐ.ടി അന്വേഷണത്തില്‍ ഒരു തിരക്കഥയും ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.