Spread the love

 

പത്തനംതിട്ട: എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ അന്തേവാസികളായ കുട്ടികളെയും മുതിർന്നവരെയും മർദിച്ചെന്ന കേസിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികളെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.

video
play-sharp-fill

പീഡനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ കേസിൽ ഗുരുതര വകുപ്പുകൾ കൂടി ചുമത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വൃദ്ധസദനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും നേരെ പതിവായി മർദനം നടന്നിരുന്നുവെന്നും മതിയായ ഭക്ഷണവും മരുന്നും നൽകാറില്ലായിരുന്നുവെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തി. കുട്ടികളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ഉപദ്രവിച്ചിരുന്നുവെന്നും സംഭവം പുറത്തുപറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് സ്ഥാപന നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.

പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന് കീഴിൽ ചെന്നീർക്കര പഞ്ചായത്തിലെ ഊന്നുകലിൽ പ്രവർത്തിക്കുന്ന ‘സ്നേഹ തണൽ’ വൃദ്ധസദനത്തിലാണ് സംഭവം നടന്നത്. അണക്കര സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിൽ ആദ്യം കട്ടപ്പന പൊലീസ് കേസെടുത്തിരുന്നു. പിന്നീട് അന്വേഷണം ഇലവുംതിട്ട പൊലീസിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവ സംയുക്തമായി സ്ഥാപനത്തിൽ പരിശോധന നടത്തി. കുട്ടികളെ മർദിക്കുന്നത് നേരിൽ കണ്ടതായി അന്തേവാസികൾ സിഡബ്ല്യുസിക്ക് നൽകിയ മൊഴികളും അന്വേഷണത്തിന്റെ ഭാഗമാക്കും. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി എഫ്‌ഐആറിൽ ഭേദഗതി വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.