Spread the love

ഏറ്റുമാനൂർ : കേരളത്തിന്‍റെ വായനാസംസ്കാരത്തിന് അടിത്തറ പാകിയ പി.എൻ പണിക്കരുടെ സ്‌മരണാർഥം ഏറ്റുമാനൂർ ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ ജൂൺ 19 വായനാദിനം വിപുലമായി ആചരിച്ചു. ദേവഭൂമി മാഗസിനുമായി സഹകരിച്ച് ഓൺലൈൻ വായനാ മത്സരം നടത്തി.

video
play-sharp-fill

അഞ്ച് കാറ്റഗറികളിലായി നടത്തിയ മത്സരത്തിൽ ശ്രീലക്ഷ്മി രാജീവ്, സുപ്രിയ ശ്രീകുമാർ, അരവിന്ദ് ഹരികുമാർ, ലിസിയമ്മ രാജു, ഗൗതം ബോസ് എന്നിവർ വിജയികളായി. അമേരിക്ക, യുഎഈ എന്നി വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ പങ്കെടുത്ത മത്സരത്തിലെ വിജയികളെ കണ്ടെത്തിയത് കവികളും ഗാനരചയിതാക്കളും മാധ്യമപ്രവർത്തകരുമായ ഹരിയേറ്റുമാനൂര്, വിനു ശ്രീലകം എന്നിവർ ഉൾപ്പെട്ട ജൂറി.

അസോസിയേഷൻ വാട്സ്ആപ് ഗ്രൂപ്പിലും ഫേസ്ബുക്ക് പേജിലും പങ്കുവെച്ച ‘പി. എൻ പണിക്കരും വായനയും’ എന്ന വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖനമാണ് മത്സരാർഥികളോട് വായിക്കുവാൻ ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ വായിക്കുന്ന ദൃശ്യം വീഡിയോയിൽ പകർത്തി ഭാരവാഹികൾക്ക് അയച്ചുനൽകി. ഇത് വിലയിരുത്തിയാണ് ജൂറി അംഗങ്ങള്‍ വിജയികളെ കണ്ടെത്തിയത്.

മത്സരവിജയികൾക്ക് അസോസിയേഷന്‍റെ ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്‍റ് ബി. സുനിൽകുമാർ, സെക്രട്ടറി ജി.വിനോദ് കുമാർ എന്നിവർ അറിയിച്ചു.