Spread the love

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ തിരുവനന്തപുരം കരമനയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനവും ആദ്യവില്‍പ്പനയും മന്ത്രി സി.പി. ജോണ്‍ നിര്‍വഹിച്ചു.

video
play-sharp-fill

മുന്‍ മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, കൗണ്‍സിലര്‍ ടി.കെ. രഞ്ജിത്ത്, ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

ഓക്സിജന്റെ 46-ാമത്തെ ഷോറൂമാണ് കരമന കിള്ളിപ്പാലം പിആര്‍എസ് ജങ്ഷന് സമീപം പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വന്‍ തിരക്കാണ് ഷോറൂമില്‍ അനുഭവപ്പെട്ടത്. ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗൃഹോപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനാണ് മൂന്ന് നിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഗൃഹോപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ഷോറൂമില്‍ അവസരം ഉണ്ട്.

ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ തവണ വ്യവസ്ഥയില്‍ പ്രത്യേക ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനും അവസരമുണ്ട്. ഡിസ്‌പ്ലേ കേടായ ലാപ്‌ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്‌സ്‌മെന്റ് ഓഫറും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പസൗകര്യവും ലഭ്യമാണ്.

ഫോണ്‍: 9020100100.