
കോട്ടയം: സാധാരണക്കാരെയും കര്‍ഷകരെയും ഒരുപോലെ കരുതിയ ബജ്ജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ചതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി പറഞ്ഞു
ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുവടുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റാണ് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്.
റബര്‍ കിലോയ്ക്ക് 250 രൂപ ഉറപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത് യു.ഡി.എഫ് സര്‍ക്കാരിന് കര്‍ഷകരോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഓരോ കുടുംബത്തിനും 25 ലക്ഷത്തിന്റെ പരിരക്ഷ ഉറപ്പാക്കുന്നതിലൂടെ സാധാരണക്കാര്‍ക്ക് വലിയ കൈത്താങ്ങേകാന്‍ സര്‍ക്കാരിന് കഴിയും.
വ്യവസായ നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കുവാനുമുള്ള പദ്ധതികളാണ് ബജറ്റ് രേഖയിലുള്ളത്.
കഴിഞ്ഞ പത്ത് വര്‍ഷമായി മുടങ്ങിക്കിടന്ന വികസന പദ്ധതികള്‍ പുനരാരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്.
കടലില്‍ നിന്നു വിസ്മയം ഉറപ്പിക്കാനുള്ള മിഷന് സമുദ്രയും ഇലക്ട്രിക്ക് വാഹന ഉപയോക്താക്കള്‍ക്കായുള്ള നികുതി കുറവും വിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.
കേരളത്തെ പോര്‍ട്ട് സിറ്റിയായി വിഭാവനം ചെയ്ത് റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചുള്ള മാരിടൈം സമ്പത്ത് വ്യവസ്ഥയായി മാറ്റാനുള്ള മിഷന് സമുദ്ര പദ്ധതി കേരള വികസനത്തിന് കുതിപ്പേകുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങളെ ഭാവിയിലെ തൊഴിലവസരങ്ങളുമായി യോജിപ്പിക്കാനുള്ള ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ്.
ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ സമയബന്ധിതവും സുതാര്യവുമാക്കാന്‍ ലാന്‍ഡ് മാനേജ്മെന്റ് നയം നടപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നത് സ്വാഗതാര്‍ഹമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി പറഞ്ഞു.







