Spread the love

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്വകാര്യ ബസുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് മാത്രം പ്രഖ്യാപിച്ചതിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. നികുതി ഇളവ് ലഭിച്ചാലും പ്രതിദിന ചെലവിൽ 106.50 രൂപ മുതൽ 142.50 രൂപ വരെ മാത്രമാണ് കുറവ് വരികയെന്നും ഇത് മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ പര്യാപ്തമല്ലെന്നും ബസ് ഉടമകൾ പറഞ്ഞു.

video
play-sharp-fill

കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ മൂലം സ്വകാര്യ ബസുകൾക്ക് പ്രതിദിനം 1,000 രൂപ മുതൽ 6,000 രൂപ വരെ നഷ്ടമുണ്ടാകുന്നതായും അവർ ആരോപിച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ ജൂൺ 30ഓടെ സംസ്ഥാനത്തെ നിരവധി സ്വകാര്യ ബസുകളുടെ സർവീസ് നിർത്തേണ്ടിവരുമെന്നും ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.

സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെങ്കിലും കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. പലതവണ മുഖ്യമന്ത്രിയെ നേരിൽകണ്ട് പ്രശ്നങ്ങൾ അറിയിച്ചെങ്കിലും പരിഗണന ലഭിച്ചില്ലെന്നും ബസ് ഉടമകൾ ആരോപിച്ചു. കെഎസ്ആർടിസി സർവീസില്ലാത്ത റൂട്ടുകളിൽ മാത്രമാണ് നിലവിൽ പിടിച്ചുനിൽക്കാൻ കഴിയുന്നതെന്നും സ്വകാര്യ ബസ് മേഖല ഉടൻ തകർച്ച നേരിടുമെന്ന ആശങ്കയും അവർ പങ്കുവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group