
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.
തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. തിരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയം ഭരണ പദവി നല്‍കും. കാസർക്കോട്, ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകള്‍ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പകർച്ചവ്യാധികള്‍ തടയാൻ പദ്ധതികള്‍ ശക്തിപ്പെടുത്തും. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തില്‍ ഒരിക്കല്‍ ആരോഗ്യ പരിശോധന നടത്താനായി സാമ്പത്തിക സഹായത്തിന് പുതിയ പദ്ധതി നടപ്പാക്കുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. ക്യാൻസർ രോഗ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പദ്ധതി രൂപീകരിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തും. ഇൻസുലിൻ പമ്പ് തദ്ദേശീയമായി നിർമ്മിക്കാൻ സഹായം നല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ പെണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിൻ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. കാരുണ്യ പ്രവർത്തനങ്ങള്‍ക്ക് വണ്‍ കേരള കരുതല്‍ മിഷൻ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പാവപ്പെട്ട കുട്ടികളുടെ ചികിത്സയാണ് കരുതല്‍ മിഷൻ ലക്ഷ്യം വെയ്ക്കുന്നത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പിക്കുമെന്നും വി ഡി സതീശൻ. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപനം.







