Spread the love

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ കർഷകർ ഏറെ നാളായി കാത്തിരുന്ന റബർ താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ചു. റബറിന്റെ തറവില കിലോഗ്രാമിന് 200 രൂപയില്‍ നിന്നും 250 രൂപയായാണ് ഉയർത്തിയത്.

video
play-sharp-fill

കർഷകരെ സഹായിക്കുന്ന ഈ പ്രഖ്യാപനത്തിനൊപ്പം കൃഷി, ടൂറിസം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന നിരവധി പദ്ധതികളും ബജറ്റില്‍ അവതരിപ്പിച്ചു.

യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനൊപ്പം വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകള്‍ തുറക്കുന്ന ഫാം ടൂറിസം രീതികളെ പ്രോത്സാഹിപ്പിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷീരവികസനത്തിന് 102 കോടി: സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. അടുത്ത 3 വർഷത്തിനുള്ളില്‍ പ്രതിദിന പാല്‍ ഉത്പാദനം 1 കോടി ലിറ്ററാക്കി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീരദേശ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി തുക 75 രൂപയാക്കി ഉയർത്തി. വനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പാർപ്പിട പദ്ധതി ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ടൂറിസം മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കായി 325 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.

ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമായി മാറ്റും. പരിസ്ഥിതിയില്‍ ഊന്നിയുള്ള വൈവിധ്യവത്കരണവും സ്മാർട്ട് ടൂറിസം ആപ്പുകളുടെ വികസനവും ഈ മേഖലയില്‍ നടപ്പിലാക്കും. ഹൗസ് ബോട്ടുകളില്‍ നിന്നുള്ള മലിനീകരണം തടയുന്നതിനായി ആലപ്പുഴയില്‍ പ്രത്യേക ഹൗസ് ബോട്ട് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. ഒപ്പം ചരിത്ര പ്രാധാന്യമുള്ള മുസിരിസ് പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികള്‍ കൊണ്ടുവരും.