Spread the love

തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റില്‍ കിഫ്‌ബിയ്‌ക്ക് രൂക്ഷവിമർശനം. കിഫ്‌ബിയുടെ പ്രവർത്തനങ്ങള്‍ സംസ്ഥാനത്ത് സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്നും കിഫ്‌ബിയെക്കുറിച്ച്‌ പഠിക്കാൻ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

video
play-sharp-fill

ധവള പത്രത്തിലെ കണക്കുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
‘കിഫ്‌ബിയുടെ 21000 കോടി വായ്‌പാ തിരിച്ചടവ് ബാദ്ധ്യതയും 35000 കോടി രൂപ ചെലവ് വരുന്ന കിഫ്‌ബി പദ്ധതികള്‍ക്ക് പണം കണ്ടെത്തേണ്ട ബാദ്ധ്യതയും ഈ സർക്കാരിനുണ്ട്.

സർക്കാരെടുത്ത വായ്‌പയെക്കാള്‍ ഉയർന്ന നിരക്കിലാണ് കിഫ്‌ബി ഓഫ് ബഡ്‌ജറ്റ് ബോറോയിംഗ് വായ്‌പകള്‍ എടുക്കുന്നത്. ഇത്‌ സംസ്ഥാനത്തിന്റെ വായ്‌പയും കടബാദ്ധ്യതയും അനുവദനീയമായ പരിധിക്ക് അപ്പുറത്തേക്ക് വർദ്ധിക്കുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക അസന്തുലിതാവസ്ഥയ്‌ക്കും കാരണമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കിഫ്‌ബിയുടെ നിലവിലെ പ്രവർത്തന രീതി സമഗ്രമായി പരിഷ്‌കരിക്കുന്നതിന് നടപടി കൈക്കൊള്ളുന്നതാണ്’- മുഖ്യമന്ത്രി പറഞ്ഞു.