Spread the love

കോട്ടയം: നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റൊരു കാറിലും ബൈക്കിലും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്.

video
play-sharp-fill

കൂരോപ്പട എസ് എൻ ഡി പിക്ക് സമീപം രാത്രി 9 മണിയോടെയായിരുന്നു അപകടം.

ഇന്നലെ വിവാഹിതരായ മണിമല സ്വദേശികളായ വരനും വധുവും റിസപ്ഷൻ ചടങ്ങിനായി കുമരകത്തേക്ക് പോകുമ്പോഴാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന കാറിലും പിന്നാലെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരൻ അരുവിക്കുഴി സ്വദേശി ജെയിംസ് സിബി ( 24 ) കാർ യാത്രക്കാരായ പാമ്പാടി സ്വദേശികളായ പി.വി. തോമസ് (75), ഏലിയാമ്മ തോമസ്, (70) മകൻ റിജു തോമസ് (34), ആൻസി തോമസ് (32 ) എന്നിവർക്കാണ് പരുക്കേറ്റത്.

കാറിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന കുട്ടികളും, എതിർ ദിശയിൽ വന്ന കാറിലുണ്ടായിരുന്ന നവ വരനും വധുവും പരിക്കേൽക്കാതെ രക്ഷപെട്ടു.

പരുക്കേറ്റവരെ ഇവരെ ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.