
പെരുമ്പാവൂർ: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബാങ്ക് അപ്രൈസറും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ. കോതമംഗലം സ്വദേശികളായ ജഗദീഷ്, രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
പെരുമ്പാവൂർ എ.എം റോഡിലെ ഫെഡറൽ ബാങ്ക് ശാഖയിൽ 72 ഗ്രാം മുക്കുപണ്ടം പണയംവെച്ച് ആറുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബാങ്കിൽ താൽക്കാലിക അപ്രൈസറായിരുന്ന ജഗദീഷ്, മുക്കുപണ്ടം സ്വർണമാണെന്ന് സാക്ഷ്യപ്പെടുത്തിയതിനെ തുടർന്നാണ് വായ്പ അനുവദിച്ചത്.
പണയമായി സ്വീകരിച്ച ആഭരണങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് പ്രതികളെ ബാങ്കിലേക്ക് വിളിച്ചുവരുത്തി, സ്ഥലത്തെത്തിയ പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






