ആ കൂടിക്കാഴ്ചയ്ക്ക് സിഗപ്പൂർ പൊടിച്ചത് 100 കോടി
ഇന്റർനാഷണൽ ഡെസ്‌ക്
സെന്റോസ: സിംഗപ്പൂരിൽ ട്രമ്പും കിമ്മും ഒത്തു ചേർന്ന് ചർച്ച നടത്തിയപ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ആ ആഡംബര ഹോട്ടലിലേയ്ക്കായിരുന്നു. അവർ കഴിക്കുന്നതെന്ത്, അവർ സംസാരിക്കുന്നതെന്ത്, എന്നെല്ലാമായിരുന്നു ലോകം അന്ന് ഉറ്റു നോക്കിയിരുന്നത്. ട്രമ്പിന്റെയും കിമ്മിന്റെയും കൂടിക്കാഴ്ചയ്ക്കായി സിംഗപ്പൂരിനു മാത്രം ചിലവഴിക്കേണ്ടി വന്നത് 100 കോടി രൂപയാണ്.
ലോകത്തിലെ വമ്പൻ രണ്ടു നേതാക്കൾ തമ്മിൽ കണ്ടു മുട്ടുമ്പോൾ കാര്യങ്ങൾക്കൊന്നും ഒട്ടു കുറവുണ്ടാകാൻ പാടില്ലെന്നു സിംഗപ്പൂരിനു വാശിയുണ്ടായിരുന്നു. ഈ വാശിയുടെ അടിസ്ഥാനത്തിലാണ് ഇവർ ശക്തമായ പ്രചരണവുമായി എത്തിയതും. ലോകം മുഴുവൻ ഈ രാജ്യങ്ങളിലേയ്ക്ക് ഉറ്റു നോക്കുമ്പോൾ സ്വാഭാവികമായും ചുളുവിൽ തങ്ങൾക്ക് ടൂറിസം രംഗത്ത് നേട്ടമുണ്ടാക്കാനാവുമെന്നായിരുന്നു സിംഗപ്പൂരിന്റെ ലക്ഷ്യം. ഇതിൽ ഒരു പരിധിവരെ അവർ വിജയിക്കുകയും ചെയ്തതായാണ് സൂചന.
രാജ്യത്തിന്റെ ടൂറിസം വികസനം എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ സിംഗപ്പൂർ ഈ കൂടിക്കാഴ്ചയ്ക്കായി 20 മില്യൺ സിംഗപ്പൂർ ഡോളറാണ് അതായത് 100 കോടി ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണ് ചിലവഴിച്ചത്. തിൽ പകുതി തുകയും സുരക്ഷക്കായാണ് ചെലവിട്ടത്്. സുരക്ഷിതവും നിക്ഷ്പക്ഷവും വിശ്വസനീയ വുമായ രാജ്യം എന്ന ഖ്യാതി നേടിയെടുക്കുകയും അതുവഴി അന്താരാഷ്ട്ര സമൂഹത്തിൽ അഭിമാനകരമായ ഒരു സ്ഥാനം ഉറപ്പിക്കുകയും ഇതിലൂടെ സിംഗപ്പൂർ ചെയ്തിട്ടുണ്ട്. സിംഗപ്പൂർ ജനത ഇരുനേതാക്കളും തമ്മിലുള്ള ഈ കൂടിക്കാഴ്ചയെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയും ചെയ്തു. ഇതോടെ കയ്യടി നേടിയത് രാജ്യാന്തര തലത്തിൽ തന്നെ സിംഗപ്പൂരിന്റെ ആതിഥ്യമര്യാദയുമാണ്. തങ്ങളുടെ സ്വീകാര്യതയായാണ ഈ കൂടിക്കാഴ്ചയെ സിംഗപ്പൂരിലെ ജനങ്ങൾ കണ്ടത്. എല്ലാ രാജ്യങ്ങളുമായും നല്ല സൗഹൃദം പുലർത്തുന്ന സിംഗപ്പൂർ ലോകത്തെ മികച്ച ഒരു ബിസിനസ്സ് കേന്ദ്രമാണ്.ഒപ്പം ഒരു ക്‌ളീൻ പാരിസ്ഥിതി സൗഹൃദ രാജ്യവും. അമേരിക്കയും അന്താരാഷ്ട്രസമൂഹവും തങ്ങൾക്കെതിരെ കടുത്ത ഉപരോധങ്ങൾ എർപ്പെടുത്തിയിരിക്കുന്ന തിനാൽ ഈ കൂടിക്കാഴ്ചയ്ക്കു ചെലവാകുന്ന തുക നൽകാൻ തങ്ങൾക്കു കഴിയില്ലെന്ന് ഉത്തരകൊറിയ സിംഗപ്പൂരിനെ അറിയിച്ചിരുന്നു. എന്നാൽ ആ തുക നൽകാൻ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചെങ്കിലും സിംഗപ്പൂർ അത് നിരസിക്കുകയായിരുന്നു.സിംഗപ്പൂർ വിദേശകാര്യമന്ത്രിയും തമിഴ് വംശജനുമായ വിവിയൻ ബാലകൃഷ്ണനാണ് ഈ ചർച്ചകളുടെ സുഗമമായ നടത്തിപ്പിന്റെ ചുമതല നിർവഹിച്ചത്.