Spread the love

കോട്ടയം :.വിപണിയിൽ അത്യൂൽപ്പാദനശേഷിയുള്ള പശുക്കളുടെ വില കുത്തനെ ഉയർന്നത് ക്ഷീര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു.
പ്രധാന കന്നുകാലി ചന്തകളായ ഈറോഡ്, ചിന്താമണി ,കൃഷ്ണഗിരി തുടങ്ങിയ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം ഇരുപതു ലിറ്ററിനു മുകളിൽ പാൽ ലഭിക്കുന്ന പശുവിന് ഒന്നരലക്ഷ൦ രൂപയ്ക്ക് മുകളിലാണ് വില.

video
play-sharp-fill

മാസങ്ങൾക്ക് മുൻപ് ഇത് ഒരുലക്ഷം രൂപയിൽ താഴെ ആയിരുന്നു .കേരളത്തിലെ ക്ഷീര കർഷകർ അത്യുൽപ്പാദനശേഷീയുള്ള പശുക്കളെ വാങ്ങാൻ അന്യ സംസ്ഥാന മാർക്കറ്റുകളെയാണ് ആശ്രയിക്കുന്നത് .അവിടുത്തെ കച്ചവടക്കാരു൦ കേരളത്തിൽനിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരു൦ ചേർന്നു കേരളത്തിൽ നിന്നുള്ള കർഷകരെ വലിയ തോതിൽ ചൂഷണം ചെയ്യുകയാണ്.

നിലവിൽ ഒരുകന്നുകുട്ടിയെ പരിപാലിച്ച് പശു ആക്കിയെടുക്കാൻ കർഷകർക്ക് ഒരുലക്ഷ൦ രൂപയ്ക്ക് മുകളിൽ ചിലവുവരു൦. ഇതുമൂല൦ ഭൂരിഭാഗ൦ കർഷകരു൦ കന്നുകുട്ടികളെ മാസങ്ങൾക്ക് ഉള്ളിൽ വിൽപ്പന നടത്തുകയാണ്. കേരളത്തിലെ കന്നുകാലി മാർക്കറ്റുകളിൽ എത്തുന്ന അവ വാങ്ങി കൊണ്ടുപോകുന്ന ഒരുലോബിതന്നെ എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇത് ആട്ടിറച്ചി എന്നപേരിൽ വിൽപ്പന നടത്തുകയാണ്.. കേരളത്തിലെ മാർക്കറ്റുകളിൽ വിൽപ്പന നടത്തുന്ന കന്നുകുട്ടികൾ കർഷകരുടെ കൈകളിൽ തന്നെയാണോ എത്തപ്പെടുന്നത് എന്ന് ഉറപ്പു വരുത്താൻ മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു