Spread the love

ടെഹ്റാൻ: യുഎസ് – ഇറാൻ ധാരണയ്ക്ക് പിന്നാലെ ഹോർമുസില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താൻ കാത്ത് 34 കപ്പലുകള്‍.

video
play-sharp-fill

ഇന്ധനവും രാസവളവും അടക്കം ഇന്ത്യയിലേക്ക് എത്തിക്കാൻ പുറപ്പെട്ട കപ്പലുകളാണ് അവ.
മേഖലയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടെങ്കിലും കപ്പല്‍ ഗതാഗത കമ്പനികള്‍ ജാഗ്രത തുടരുകയാണ്.

ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ സർക്കാർ നിരീക്ഷിക്കുകയാണ്. ഇന്നലെ ദിഷ എന്ന കപ്പല്‍ 62370 ടണ്‍ എല്‍എൻജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവെച്ചതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി. കരാർ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച ജനീവയില്‍ വെച്ച്‌ അമേരിക്കയും ഇറാനും കരാറില്‍ ഔദ്യോഗികമായി നേരിട്ട് ഒപ്പുവെക്കുമെന്നാണ് വിവരം. അതുവരെ ധാരണയുടെ കൂടുതല്‍ വിശദാംശങ്ങള്‍ രഹസ്യമാക്കി വെക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.