
മേടം:കാര്യങ്ങളില്‍ വിജയം, മത്സരങ്ങളില്‍ നേട്ടം, പരീക്ഷകളില്‍ മികച്ച ഫലം എന്നിവയ്ക്ക് സാധ്യത. തൊഴില്‍ രംഗത്ത് പുരോഗതിയും സ്ഥാനക്കയറ്റത്തിനുള്ള അനുകൂല സാഹചര്യവും ഉണ്ടാകാം.
തൊഴിലന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത ലഭിക്കാം.
ഇടവം: പ്രതീക്ഷിച്ച കാര്യങ്ങളില്‍ തടസ്സങ്ങളും നിരാശയും നേരിടാൻ സാധ്യത. കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. പഠനരംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുനം: കാര്യവിജയത്തിനും അംഗീകാരത്തിനും സാധ്യതയുള്ള ദിനം. ശത്രുക്കളില്‍ നിന്ന് ആശ്വാസം ലഭിക്കും. പരീക്ഷകളിലും മറ്റ് ശ്രമങ്ങളിലും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം.
കർക്കടകം: മനസ്സിന് പ്രയാസം നല്കുന്ന സംഭവങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടാൻ സാധ്യതയുണ്ട്. വാഹനയാത്രകളില് പ്രത്യേക ജാഗ്രത പാലിക്കുക.
ചിങ്ങം: ആരോഗ്യവും ആത്മവിശ്വാസവും വർധിക്കും. കൂടിക്കാഴ്ചകളും ചർച്ചകളും അനുകൂലമായി തീരാൻ സാധ്യതയുണ്ട്. മത്സരങ്ങളില്‍ നേട്ടം കൈവരിക്കാം.
കന്നി: കാര്യങ്ങള്‍ അനുകൂലമായി മുന്നേറും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ആരോഗ്യനിലയും തൃപ്തികരമായിരിക്കും.
തുലാം: യാത്രകളിലും മറ്റു പദ്ധതികളിലും ചെറിയ തടസ്സങ്ങള്‍ അനുഭവപ്പെടാം. ആരോഗ്യകാര്യങ്ങളില്‍, പ്രത്യേകിച്ച് ഉദരസംബന്ധമായ പ്രശ്നങ്ങളില്‍ ശ്രദ്ധ വേണം.
വൃശ്ചികം: പുതിയ സംരംഭങ്ങളിലും പഠനകാര്യങ്ങളിലും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരാം. നഷ്ടസാധ്യതകളും നിരാശയും ഉണ്ടാകാം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സൂക്ഷ്മത ആവശ്യമാണ്.
ധനു: ധനലാഭത്തിനും അംഗീകാരത്തിനും അനുകൂല ദിനം. ബന്ധുക്കളുമായി ഒത്തുചേരാനും പഴയ കുടിശ്ശികകള്‍ തിരികെ ലഭിക്കാനുമുള്ള സാധ്യതയുണ്ട്.
മകരം: മത്സരങ്ങളിലും ജോലിയിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും ഉല്ലാസയാത്രകളും സന്തോഷം പകരും.
കുംഭം: സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധി നേരിടാൻ സാധ്യത. വായ്പയോ ധനസഹായമോ പ്രതീക്ഷിക്കുന്നവർക്ക് കാലതാമസം ഉണ്ടാകാം. മനസ്സമാധാനം നിലനിർത്താൻ ശ്രമിക്കുക.
മീനം: കാര്യങ്ങളില്‍ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാനാകാതെ വരാം. അപകടസാധ്യതകള്‍ ഒഴിവാക്കാൻ ജാഗ്രത വേണം. ഇരുചക്രവാഹന യാത്രകളില്‍ പ്രത്യേകം ശ്രദ്ധ പുലർത്തുക







