Spread the love

കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് നാടിൻ്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ 2026 ആഗസ്റ്റ് 28 ന് കോട്ടത്തോട്ടിൽ വച്ച് സംഘടിപ്പിക്കുന്ന 123-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് മിനി ആഡിറ്റോറിയത്തിൽ നാട്ടകം സുരേഷ് എം.എൽ എ നിർവ്വഹിച്ചു.

video
play-sharp-fill

ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. വി.പി അശോകൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആദ്യ സംഭാവന പി.വിജയൻ പുറത്തേച്ചിറ നൽകി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, കുമരകം ഗ്രാമ പഞ്ചായത്ത്

പ്രസിഡൻ്റ് എ.പി ഗോപി, എസ് കെ എം ദേവസ്വം പ്രസിഡൻ്റ് ഏ.കെ ജയപ്രകാശ്, ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ് രമ്യാ ഷിജോ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അലൻ കുര്യാക്കോസ് മാത്യു,,ഗ്രാമപഞ്ചായത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗങ്ങളായ കെ.എസ് സലിമോൻ , കെ ജി ബിനു, ക്ലബ്ബ് ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി, ട്രഷറർ എസ് വി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു