Spread the love

കോട്ടയം: സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.റ്റി.സി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം

video
play-sharp-fill

കോട്ടയം ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിക്കാനിരുന്ന ബസ് തടഞ്ഞായിരുന്നു പ്രവർത്തകർ സമരം നടത്തിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ മോർച്ച പ്രവർത്തകർ ബസിനുള്ളിൽ കയറി മുദ്രാവാക്യം വിളിക്കുകയും യാത്ര തടസ്സപ്പെടുത്തുകയും ചെയ്തു.

എന്നാൽ അപ്രതീക്ഷിതമായി നടത്തിയ സമരം തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബസിലുണ്ടായിരുന്ന യാത്രക്കാർ സമരക്കാർക്കെതിരെ രംഗത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധവും എതിർപ്പും ഉയർന്നതിനെ തുടർന്ന് മഹിളാ മോർച്ച പ്രവർത്തകർ ബസിനുള്ളിലെ സമരം അവസാനിപ്പിച്ച് പിന്മാറുകയായിരുന്നു.