Spread the love

തലശ്ശേരി: കേരള സാങ്കേതിക സർവകലാശാല (കെടിയു) മൂല്യനി‌ർണയ ക്യാമ്പില്‍ നിന്നും ഉത്തരകടലാസ് മോഷണം പോയി.

video
play-sharp-fill

ജൂണ്‍ 11നാണ് സംഭവം. തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നടന്ന മൂല്യനിർണയ ക്യാമ്പിലാണ് സംഭവമുണ്ടായത്. മൂല്യനിർണയം നടത്തുകയായിരുന്ന അദ്ധ്യാപിക പി നിഷ ഇതുസംബന്ധിച്ച്‌ തലശ്ശേരി പൊലീസില്‍ പരാതി നല്‍കി.

പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. കെടിയു രണ്ടാം വർഷ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ‘പവർ ഇലക്‌ട്രോണിക്‌സ് ഡ്രൈവ്’ വിഷയത്തിലെ ഉത്തരകടലാസാണ് കാണാതെപോയത്.
മൂല്യനിർണയത്തിനിടെ അദ്ധ്യാപകർ ഉച്ചഭക്ഷണത്തിന് പുറത്ത് പോയ സമയത്താണ് സംഭവം. ഉച്ചയ്‌ക്ക് 1:30നും 2.15നുമിടയിലാണിത്. തിരികെയെത്തിയപ്പോള്‍ ഒരു വിദ്യാർത്ഥിയുടെ മാത്രം ഉത്തരക്കടലാസ് കാണാനില്ലെന്ന് മനസിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം മൂല്യനിർണയത്തിന് അനുവദിച്ച മുറിയിലിരുന്നാണ് പരിശോധിക്കേണ്ടത്.എന്നാല്‍ കാണാതായ ഉത്തരകടലാസ് തൊട്ടടുത്ത മുറിയില്‍ നിന്നാണ് മൂല്യനിർണയം നടത്തിയിരുന്നത്.