Spread the love

ന്യൂ ഡൽഹി: വിവാഹമോചന കേസിന്റെ ഫയലുകള്‍ കോടതിമുറിയില്‍ കീറിയെറിഞ്ഞ ഭാര്യ.

video
play-sharp-fill

ഓടിച്ചെന്ന് ഭർത്താവിനെ കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞു.

ഡല്‍ഹി കോടതിമുറി സാക്ഷിയായത് വികാരനിർഭരമായ നിമിഷങ്ങള്‍ക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ അഞ്ച് വർഷത്തെ കടുത്ത നിയമയുദ്ധത്തിനാണ് അപ്രതീക്ഷിത പര്യവസാനമുണ്ടായത്.

2020-ല്‍ വലിയ ആഘോഷങ്ങളോടെയായിരുന്നു ശിഖയുടെയും സൗരഭിന്റെയും വിവാഹം.

എന്നാല്‍ അധികം വൈകാതെ തന്നെ ഇവർക്കിടയില്‍ തർക്കങ്ങളും പരസ്പരമുള്ള ആരോപണങ്ങളും ഉടലെടുത്തു.

ഇതോടെ പിരിയാൻ തീരുമാനിച്ച ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

വർഷങ്ങളോളം നീണ്ട കേസും തുടർച്ചയായ കോടതി കയറിയിറങ്ങലും ഇവരുടെ മനഃസമാധാനത്തെ മാത്രമല്ല, സാമ്പത്തിക ഭദ്രതയെയും കഠിനമായി ബാധിച്ചു.

മകളുടെ കേസിന് പിന്നാലെ നടന്ന് ശിഖയുടെ പിതാവിന്റെ സമ്പാദ്യം മുഴുവൻ തീർന്നിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബം അദ്ദേഹത്തെ ഒരു സർക്കാർ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.