
ടെഹ്റാൻ: ഇറാൻ – അമേരിക്ക സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇസ്രായേല്‍, ലബനൻ തലസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് ചർച്ചകളില്‍ നിന്ന് പിന്മാറുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ.
ലബനൻ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചർച്ചകളുമായി മുന്നോട്ട് പോകുന്നത് സാധ്യമല്ലെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് അഭിപ്രായപ്പെട്ടത്.
അമേരിക്കക്ക് വാക്ക് പാലിക്കാൻ കഴിയുന്നില്ലെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും ഇറാൻ കുറ്റപ്പെടുത്തി. ഇറാന്റെ ഭാഗത്തുനിന്ന് നിർണായക കരാറില്‍ ഒപ്പുവെക്കേണ്ടത് സ്പീക്കർ ഗാലിബാഫാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാനും അമേരിക്കയും തമ്മില്‍ ഏറെ നാളായി നടന്നുവന്ന ചർച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കവെയാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. ലബനനിലെ ആക്രമണം മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ഒത്തുതീർപ്പ് കരാറുകള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് ഇറാന്റെ നിലപാട്.
അവസാന നിമിഷത്തില്‍ ഇറാൻ കടുപ്പിച്ചത് കരാറിനെ ബാധിക്കുമോ എന്ന ആശങ്ക സജീവമാണ്. നേരത്തെ ഇറാൻ – യു എസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.







