Spread the love

തിരുവനന്തപുരം: വിസിമാർ ആർഎസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി.

video
play-sharp-fill

പങ്കെടുത്തത് അപരാധമെന്ന് എങ്ങനെ പറയുമെന്ന് വി മുരളീധരൻ എംഎല്‍എ ചോദിച്ചു. വിസിമാർ ആർ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് വലിയ അപരാധം എന്ന പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ വി മുരളീധരൻ ആർ എസ് എസ് നിരോധിച്ച സംഘടന ആണോ എന്നും ചോദിച്ചു.

പങ്കെടുത്തത് അപരാധം എന്ന് എങ്ങനെ പറയും? മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അത് വിശദീകരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രിയടക്കം പ്രവർത്തിക്കുന്ന സംഘടനയാണ്. ആർഎസ്‌എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് ഇവർ പറയുമോ?

രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടന ആണ്. ഏത് മാനദണ്ഡ പ്രകാരമാണ് പരിപാടിയില്‍ വിസിമാർ പങ്കെടുക്കാൻ പാടില്ലെന്ന് പറയുന്നത്?

വിസിമാർക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കട്ടെ. നിരവധി വൈസ് ചാൻസലർമാർ ഇത്തരം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥ നടപ്പിലാക്കിയ പാർട്ടിയാണ് വിഡി സതീശന്റേതെന്നും വി മുരളീധരൻ പറഞ്ഞു.