Spread the love

ആലപ്പുഴ : ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി ആലപ്പുഴ ചെങ്ങന്നൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ഇലഞ്ഞിമേല്‍ ഭാഗത്ത് നിന്ന് 1.108 കിലോ കഞ്ചാവുമായി കോട്ടയം മുണ്ടക്കയം സ്വദേശിയെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി മുണ്ടക്കയം ചെളിക്കുഴി പുതുപ്പറമ്പില്‍ വീട്ടില്‍ അജിത്ത് ബാബു(26) ആണ് പിടിയിലായത്.

video
play-sharp-fill

തോന്നക്കാട്-പുലിയൂര്‍ റോഡില്‍ മല്ലിശ്ശേരി മുക്കിനു സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ലഹരി വില്‍പ്പന നിയന്ത്രിക്കുന്നതിന് സംസ്ഥാന വ്യാപകമായി ഓപറേഷന്‍ തുടരുകയാണ്.