video
play-sharp-fill
ടെസ്​റ്റ്​ എഴുതി പാസായാണ്​ ജോലിക്ക് കേറിയത്, ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല: ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് ചുട്ട മറുപടി കൊടുത്ത് എസ്ഐ

ടെസ്​റ്റ്​ എഴുതി പാസായാണ്​ ജോലിക്ക് കേറിയത്, ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല: ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് ചുട്ട മറുപടി കൊടുത്ത് എസ്ഐ

കൊച്ചി: ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് ചുട്ട മറുപടി കൊടുത്ത് എസ്ഐ അമൃത് രംഗൻ. കുസാറ്റില്‍ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകനെ പോലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയതിന് സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനാണ്​ കളമശേരി എസ്.ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയത്.

വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ എസ്​.എഫ്​.ഐ ഭാരവാഹിയെ അറസ്​റ്റു ചെയ്​തതിനെതിരെ
സക്കീർ ഹുസൈൻ ഫോണിലൂടെ കയർക്കുകയായിരുന്നു. എന്നാൽ വിദ്യാർത്ഥിയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്‌.ഐ പറഞ്ഞിട്ടും സക്കീർ ഹുസൈൻ അടങ്ങിയില്ല.

രാഷ്​ട്രീയക്കാര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും നിങ്ങള്‍ മോശം അഭിപ്രായമുണ്ടെന്നും കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത്​ നന്നാവുമെന്ന്​ സക്കീര്‍ ഹുസൈന്‍ ഫോണിലൂടെ എസ്​.ഐ​യെ ഭീഷണിപ്പെടുത്തി​. നിങ്ങള്‍ക്ക്​ മുമ്പുംകളമശ്ശേരിയില്‍ വേറെ എസ്​.ഐമാര്‍ വന്നിട്ടുണ്ടെന്നും പ്രവര്‍ത്തകരോട്​ മാന്യമായി പെരുമാറണമെന്നും സക്കീര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കുട്ടികള്‍ തമ്മില്‍ തല്ലുന്നത് നോക്കി നില്‍ക്കാനാവില്ലെന്നും ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്ഐ മറുപടി കൊടുത്തു. ടെസ്​റ്റ്​ എഴുതി പാസായാണ്​ ജോലിയില്‍ പ്രവേശിച്ചത്​. അതുകൊണ്ട്​ നല്ല ധൈര്യമുണ്ടെന്നും പറയുന്നിടത്ത്​ പോയി ഇരിക്കാനും എഴുന്നേല്‍ക്കാനും പറ്റില്ലെന്നും എസ്​.ഐ തുറന്നടിച്ചു.

നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് . ഒരു പാര്‍ട്ടിയോടും തനിക്ക്​ കൂറില്ല. കളമശ്ശേരി ആരുടേതൊണെങ്കിലും തനിക്ക്​ ഒരു പ്രശ്​നമില്ലെന്നും നിലപാട്​ നോക്കി ജോലി ചെയ്യാനാകില്ലെന്നും അമൃത്​ രംഗന്‍ പ്രതികരിച്ചു. സക്കീര്‍ ഹുസൈന്‍ എസ്ഐയെ വിരട്ടുന്ന ഫോണ്‍സംഭാഷണം ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് .