Spread the love

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ മംഗലപുരം പൊലീസ് കരുതൽ തടങ്കലിലാക്കി.

video
play-sharp-fill

പള്ളിപ്പുറം പാച്ചിറ സ്വദേശി ഷെഫീഖ് (28) ആണ് പൊലീസിന്‍റെ പിടിയിലായത്.

ഇയാളെ ഒരു വർഷത്തേക്കാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പത്തിരണ്ടോളം ലഹരിക്കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിവസ്തുക്കളുടെ വിൽപനയിലും കടത്തിലും ഇയാൾ സ്ഥിരമായി ഏർപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

മംഗലപുരം പൊലീസ് നൽകിയ വിശദമായ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് പ്രതിക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവിട്ടത്.

തുടർന്ന് മംഗലപുരം പൊലീസ് ഷെഫീഖിനെ അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഷെഫീഖിന്‍റെ സഹോദരൻ ഷെമീറും കഴിഞ്ഞ ഫെബ്രുവരി 17 മുതൽ കാപ്പ നിയമപ്രകാരം ഇതേ ജയിലിൽ തടവിലാണ്.