Spread the love

ആലുവ: സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നയത്തിനെതിരെ സ്വകാര്യ ബസ് ഉടമയുടെ വേറിട്ട പ്രതിഷേധം.

video
play-sharp-fill

ഇന്ദിര ഗ്യാരണ്ടി പദ്ധതി പ്രകാരം വനിതകള്‍ക്ക് കെ.എസ്.ആർ.ടി.സി ബസുകളില്‍ സൗജന്യ യാത്ര ആരംഭിക്കുന്ന നാളെ മുതല്‍ ആലുവ – മാഞ്ഞാലി റൂട്ടില്‍ സർവീസ് നടത്തുന്ന ലിറ്റില്‍ ഫ്ലവർ ബസില്‍ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ചാണ് ബസ് ഉടമ വട്ടപ്പറമ്പ് സ്വദേശി ബി.ഒ. ഡേവിസിന്റെ വേറിട്ട പ്രതിഷേധം.

രാവിലെ 6.30 മുതല്‍ രാത്രി 8 മണി വരെയുള്ള 7 ട്രിപ്പുകളിലും സൗജന്യ യാത്ര അനുവദിക്കും. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര ഒഴിവാക്കി അന്നേദിവസം യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും മധുരം നല്‍കിയും അനുമോദിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുഗതാഗത മേഖലയുടെ തകർച്ചയ്ക്കും സ്വകാര്യ ബസുകളുടെ നിലനില്‍പ്പിനും ഭീഷണിയാകുന്നതാണ് ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാവ് കൂടിയായ ഡേവിസ് ആരോപിച്ചു.