
ഇനി മുതൽ സ്‌കൂളുകളിൽ കുട്ടികൾ ബൈക്കുമായെത്തിയാൽ രക്ഷിതാക്കൾ പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടിവരും ; നിയമങ്ങൾ കർശനമാകുന്നു
സ്വന്തം ലേഖിക
പാലക്കാട് : സ്‌കൂളിലേക്ക് കുട്ടികൾ ബൈക്കുമായെത്തിയാൽ രക്ഷിതാക്കൾ പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടിവരും. നിയമങ്ങൾ കർശനമാക്കിയതോടെ കുട്ടികളുടെ ബൈക്കിൽ കറങ്ങലിനും പിടിവീഴുകയാണ്.
വിളയൂർ എടപ്പലം സ്‌കൂളിലേക്ക് യാതൊരുവിധ രേഖകളുമില്ലാതെ കുട്ടികൾ കൊണ്ടുവന്ന 25 ബൈക്കുകളാണ് കൊപ്പം പോലീസ് പിടികൂടിയത്. അധ്യാപകരുടെ കണ്ണുവെട്ടിച്ച് സ്‌കൂളിന് ചുറ്റുപാടുമുള്ള വീടുകളിലും മറ്റുമാണ് ബൈക്കുകൾ നിർത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്ക വിദ്യാലയങ്ങളിലും സ്ഥിതി സമാനമാണ്. ഒരു ബൈക്കിൽ മൂന്ന് കുട്ടികളാണ് കറങ്ങുന്നത്. ഹെൽമെറ്റുപോലും പലരും ധരിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട് കൊപ്പം പോലീസ് പരിശോധനക്കിറങ്ങിയത്.
അടുത്തദിവസം രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുടർനടപടി സ്വീകരിക്കുമെന്ന് കൊപ്പം എസ്.ഐ. എം.ബി. രാജേഷ് പറഞ്ഞു.
Third Eye News Live
0