
തൃശ്ശൂര്‍: വീട്ടില്‍ വൈകി വന്നതിന്റെ വിരോധത്തില്‍ മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്. തൃശൂര്‍ സ്വദേശി 54 കാരനായ ശ്രീകുമാറിനെതിരെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് കേസെടുത്തത്.
ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ആണ് ശ്രീകുമാര്‍. നരഹത്യാ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഈ മാസം ഒമ്പതാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് 7.30 ഓടെ വീട്ടിലെത്തിയത് ചോദ്യം ചെയ്ത് യുവതിയെ ശ്രീകുമാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ തടഞ്ഞുനിര്‍ത്തി ‘നിന്റെ തോന്ന്യവാസത്തിന് കയറിവരാന്‍ ഇതെന്താ സത്രമാണോ’ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം എന്ന് യുവതി ആരോപിക്കുന്നു.
പിന്നാലെ ഇരുകരണത്തും ഇടതുകണ്ണിനും അടിച്ചുവെന്നും മുടിയില്‍ കുത്തിപ്പിടിക്കുകയും തല ഭിത്തിയില്‍ ഇടിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
ഭിത്തിയില്‍ കൈവെച്ചതിനാല്‍ മാത്രമാണ് തലയിടിക്കാതിരുന്നതെന്നും ഒഴിഞ്ഞുമാറിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.







