Spread the love

കോട്ടയം: റെയില്‍വേ സ്‌റ്റേഷനില്‍ യൂബർ – ടാക്‌സി ഡ്രൈവർമാർ തമ്മില്‍ സംഘർഷം. പെപ്പർ സ്പ്രേ ആക്രമത്തില്‍ നിരവധി പേർക്ക് പരുക്ക്.
ഇന്നു രാവിലെയാണ് സംഭവം. കോട്ടയം റെയില്‍വേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് സവാരി വിളിക്കാൻ എത്തിയതായിരുന്നു യൂബർ ഡ്രൈവറായ കോഴിക്കോട് സ്വദേശി.

video
play-sharp-fill

ഇതേച്ചൊല്ലി ടാക്‌സി ഡ്രൈവർമാരും യൂബർ ഡ്രൈവറും തമ്മില്‍ തർക്കമുണ്ടായി. തുടർന്ന്, ടാക്‌സി ഡ്രൈവർമാർ ചേർന്ന് യൂബർ ഡ്രൈവറെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മർദനത്തിനിടെ യൂബർ ഡ്രൈവർ പെപ്പർ സ്‌പ്രേ പ്രയോഗിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

ടാക്‌സി ഡ്രൈവർമാരുടെ മർദനത്തില്‍ പരുക്കേറ്റ യൂബർ ഡ്രൈവർ കോഴിക്കോട് സ്വദേശി അലൻ ദേവസ്യയെ (29) ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെപ്പർ സ്‌പ്രേ ആക്രമണത്തില്‍ പരുക്കേറ്റ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ടാക്‌സി ഡ്രൈവർമാരായ ജേക്കബ് മാത്യു, എ.വി തോമസ് എന്നിവരും ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.