Spread the love

തിരുവനന്തപുരം: വയനാടിനും കൊല്ലത്തിനും പുറമെ തിരുവനന്തപുരത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.

video
play-sharp-fill

തോന്നയ്ക്കല്‍, ചാക്ക, പുത്തൻത്തോപ്പ് എന്നിവിടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. ഇവരുടെ നില തൃപ്‌തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

അതേസമയം, വയനാട്ടില്‍ ഒരാള്‍ക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലത്ത് രണ്ട് വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. ഇവ‌ർ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ഈ മാസം മാത്രം ആകെ 38 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി രോഗബാധയേറ്റ് മരിക്കുകയും ചെയ്തു. കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തലക്കുളത്തൂർ സ്വദേശി നിളയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group