
രാത്രികാലങ്ങളില്‍ പൂര്‍ണ നഗ്നനായി സ്ത്രീകള്‍ മാത്രം ഉള്ള വീടുകളുടെ ജനലിലൂടെ ഒളിഞ്ഞു നോക്കിയിരുന്നയാളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി നെല്ലിക്കാമണ്‍ പുറത്തേപ്പറമ്പില്‍ കാലായില്‍ ജിഷ്ണു(31), മണിമലേറ്റു കാലായില്‍ വീട്ടില്‍ മഹേഷ്,(32), ശശി (56), മേപ്പുറത്തുകാലായില്‍ റോജി എം രാജു (30), തോമ്പിക്കണ്ടം വാലു മണ്ണില്‍ രജിന് (32) എന്നിവരാണ് അറസ്റ്റിലായത്. അങ്ങാടി, ഉന്നക്കാവ്, കരിങ്കുറ്റി എന്നിവിടങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച് കറങ്ങി നടന്നിരുന്ന അങ്ങാടി ഉന്നക്കാവ് മുള്ളുംകാട്ടില്‍ വര്‍ഗീസ് മാത്യു (58)വിനാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി കരിങ്കുറ്റിയിലും പരിസരപ്രദേശങ്ങളിലെ വീടുകളില്‍ പലതവണ ഇയാളുടെ ശല്യം ഉണ്ടായി. പലര്‍ക്കും ആളെ മനസ്സിലായി എങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഞായറാഴ്ച രാത്രി സമീപ പ്രദേശത്തെ ഒരു വീട്ടില്‍ നഗ്നനായി എത്തി ഒളിഞ്ഞുനോക്കിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയും രോഷാകുലരായി സംഘം ചേര്‍ന്ന് കെട്ടിയിട്ട് കമ്പുകൊണ്ട് മര്‍ദ്ദിക്കുകയും ആയിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ കൂടുതല്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു.
ഇയാള്‍ ഒളിഞ്ഞു നോക്കിയ വീടുകളിലെ സ്ത്രീകള്‍ പരാതിയുമായി രംഗത്തുവന്നു. പലതവണ ഇയാളില്‍ നിന്ന് ശല്യം നേരിട്ട യുവതിയുടെ മൊഴിയെടുത്ത് പോലീസ് എട്ടാം തീയതി കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ തന്നെയാണ് ഇയാള്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്. എന്നാല്‍ ഇയാള്‍ ആശുപത്രിയിലായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ന്നാണ് ആക്രമണത്തില്‍ പരുക്ക് പറ്റിയ വര്‍ഗീസ് മാത്യുവിന്റെ മൊഴി രേഖപ്പെടുത്തി , ഇയാളെ സംഘം ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിച്ച പ്രദേശ വാസികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







