
മലപ്പുറം: കൊണ്ടോട്ടി വലിയപറമ്പിൽ തിരക്കേറിയ റോഡിൽ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. സഫ-മർവ ബസ് അതുവഴി കടന്നുപോകുന്നതിനിടെയാണ് റോഡിൽ കുഞ്ഞിനെ കണ്ടത്.
റോഡിൽ കുഞ്ഞിനെ ശ്രദ്ധയിൽപ്പെട്ടതോടെ ബസ് ഡ്രൈവർ രാമചന്ദ്രൻ ഉടൻ വാഹനം നിർത്തി. തുടർന്ന് കണ്ടക്ടർ നവാസ് ബസിൽ നിന്ന് ഇറങ്ങി കുഞ്ഞിനെ സുരക്ഷിതമായി റോഡിൽ നിന്ന് മാറ്റുകയായിരുന്നു. ഡ്രൈവറുടെ ജാഗ്രതയാണ് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ബസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തിയതാകാമെന്നാണ് കരുതുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







