
കൊച്ചി : നടന്‍ ടിനി ടോമിനെതിരായ പരാതിയിൽ മൊഴിനൽകാനായി അൻസിബ ഹസന്‍ നാളെ ഹാജരാകും. കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുന്നത്.
ഇന്ന് ഹാജരാകനായിരുന്നു പൊലീസ് നിർദേശിച്ചത്. ഇന്ന് ഹാജരാകാൻ അൻസിബ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് നാളത്തേയ്ക്ക് മാറ്റിയത്.
ഈ മാസം ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അൻസിബ പരാതി നല്‍കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോർട്ടർ ടിവിയിലൂടെയാണ് അന്‍സിബ രംഗത്തെത്തിയത്.
തുടർച്ചയായി ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ടിനി ടോമിന്റെ ഡ്രൈവറെ ഉള്‍പ്പടെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചുവെന്നടക്കം വ്യജ പ്രചാരണങ്ങള്‍ നടത്തിയെന്നും അന്‍സിബ പറഞ്ഞിരുന്നു.
ഇത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നടക്കം അന്‍സിബയുടെ പരാതിയില്‍ പരാമര്‍ശമുണ്ട്. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.







