
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി നാളെ വയനാട് ജില്ല സന്ദര്‍ശിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ അറിയിച്ചു.
നിലവില്‍ രോഗലക്ഷണങ്ങളോടെ 25 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. ഷിഗല്ല പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന പ്രധാന നടപടികള്‍ മന്ത്രി വിശദീകരിച്ചു
ഗൃഹസന്ദര്‍ശനവും പരിശോധനയും: രോഗമുക്തി നേടി ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത കുട്ടികളുടെ വീടുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷണം നടത്തും. പ്രദേശത്ത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉറവിടങ്ങളോ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനവ്യാപകമായി ഹോട്ടലുകളിലും ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങളിലും ശക്തമായ പരിശോധന നടത്താന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കും.
എല്ലാ ജില്ലകളിലും ആവശ്യമായ മുന്‍കരുതലുകള്‍ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് (ഡി.എം.ഒ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതിലൂടെയും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുന്നതിലൂടെയും ഷിഗല്ല വ്യാപനം തടയാനാകുമെന്നും ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു.







