Spread the love

നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച ആദ്യ പ്രതിഷേധത്തിന് പിന്നാലെ അടുത്ത നീക്കങ്ങൾ പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി. മന്ത്രി വെച്ചില്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായാണ് സിജെപി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി പാർട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും.

video
play-sharp-fill

ഡൽഹി ഉൾപ്പടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യുവാക്കളെ ഒന്നിപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ വീണ്ടും സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനൊപ്പം വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി യുവാക്കളെ അണിനിരത്തിയുള്ള വൻ പ്രതിഷേധങ്ങൾക്കാണ് സിജെപി ലക്ഷ്യമിടുന്നത്.

രാജ്യതലസ്ഥാനത്തെ ആദ്യ പരസ്യപ്രതിഷേധം മികച്ച ജനപിന്തുണയോടെ സമാധാനപരമായി സംഘടിപ്പിച്ച് രാജ്യവ്യാപക ശ്രദ്ധനേടിയ സിജെപി, അന്ന് തന്നെ പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മന്ത്രി രാജിവച്ചില്ലെങ്കിൽ സർക്കാർ ചോദിച്ച് വാങ്ങണമെന്ന് സിജെപി വക്താക്കൾ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച കാത്തിരിക്കും, ഇല്ലെങ്കിൽ പതിമൂന്നിന് രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിഷേധം എങ്ങനെ, എവിടെയൊക്കെയെന്നതിൽ സിജെപിയിൽ ആലോചന തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group