
കോട്ടയം: യു.ഡി.എഫ് പ്രഖ്യാപിച്ച കെ.എസ്.ആര്.ടി.സി സൗജന്യ യാത്രയുടെ പ്രയോജനം കോട്ടയത്തും ചില റൂട്ടുകളില്‍ മാത്രമായി ചുരുങ്ങും.
എം.സി. റോഡില്‍ മാത്രമാണ് അത്യാവശ്യമെങ്കിലും ചില ഓാർഡിനറി ബസുകള്‍ സർവീസ് നടത്തുന്നത്.
മറ്റ് യാത്രകള്‍ക്ക് സ്വകാര്യ ബസുകളെയാണ് ജനം ആശ്രയിക്കുന്നത്. ജില്ലയിലെ പല റൂട്ടുകളിലും കെ.എസ്. ആര്.ടി.സി സര്‍വീസ് നടത്തുന്നില്ല.
ജില്ലയില്‍ 332 കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വീസ് നടക്കുന്നത്.ഇതില്‍ 45 ശതമാനം സ്ത്രീകളെന്നു കെഎസ്ആര്‍ടിസി അധികൃതരുടെ കണക്ക്.
ഗ്രാമീണ റോഡുകളില്‍ സൂപ്പര്‍ ക്ലാസ് സര്‍വീസ് മാത്രം നടത്തുന്നതു നാട്ടുകാര്‍ക്ക് പ്രയോജനപ്പെടില്ല. നിശ്ചയിച്ച സ്റ്റോപ്പുകളില്‍ മാത്രമേ ഈ ബസുകള്‍ നിര്‍ത്തൂ.
കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തണമെന്നും ആവശ്യമുണ്ട്. കോട്ടയം കുമരകം റൂട്ടില്‍ കോണത്താറ്റ് പാലം പൊളിക്കുന്നതിനു മുന്‍പു വരെ 23 കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ 4 എണ്ണം മാത്രം. ഈ ബസുകള്‍ മണിക്കൂറുകള്‍ ഇടവിട്ടാണ് സര്‍വീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മണിക്കൂര്‍ ഇടവിട്ട് കോട്ടയം-കുമളി റൂട്ടില്‍ കെ.കെ. റോഡില്‍ കൂടിയും കോട്ടയത്തു നിന്നും പാലാ വഴി ഈരാറ്റുപേട്ടയ്ക്കും ഒരു മണിക്കൂര്‍ ഇടവേളയില്‍ കെ.എസ്.ആര്.ടി.സി ബസ് ഉണ്ട്.
മറ്റു പ്രധാന റൂട്ടുകളില്‍ കൂടി കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസ് വളരെ കുറവാണ്.ഏറെ തിരക്കുള്ള കോട്ടയം-കുമരകം റൂട്ടില്‍ ചേര്‍ത്തലയ്ക്കു പോകുന്ന ഏതാനും ബസുകള്‍ ഉണ്ട്.
കോട്ടയത്ത് നിന്നും മണര്‍കാട്-അയര്‍ക്കുന്നം-കിടങ്ങൂര്‍ വഴി പാലായ്ക്ക് ഒരു ബസു പോലുമില്ല. നേരത്തെ ഇതുവഴി അഞ്ചു ബസുകള്‍ സര്‍വീസ് നടത്തിയിരുന്നതാണ്.
അതുപോലെ പള്ളിക്കത്തോട്,മീനടം,വാകത്താനം തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കും ബസ് സര്‍വസ് ഇല്ല.
ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ സര്‍വീസുകളായ കോട്ടയം-ളാക്കാട്ടൂര്‍, കോട്ടയം വളളിക്കാട്ട് ദയറ,കോട്ടയം-പൊത്തന്‍പുറം തുടങ്ങിയ സര്‍വീസുകളൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പേ കെ.എസ്.ആര്.ടി.സി. നിര്‍ത്തലാക്കിയതാണ്.
ജില്ലയിലെ പ്രധാനപ്പെട്ട ഇരുപതോളം റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി സര്‍വീസ് ഇല്ല. കൂടുതല്‍ സര്‍വീസ് നടത്താന്‍ ബസുകളും ജില്ലയിലെ ഡിപ്പോകളിലില്ല.
സ്പെയര്‍ ബസുകള്‍ അടക്കം ഓടിക്കേണ്ടിവരുമെന്നാണ് കെഎസ്ആര്‍ടിസി. മാനേജ്മെന്റ് പറയുന്നത് 10 ബസുകള്‍ക്ക് ഒരു സ്പെയര്‍ ബസ് വീതമാണു ഡിപ്പോകളിലുള്ളത്.
കെഎസ്ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് നല്കുന്ന സൗജന്യ യാത്രാ പദ്ധതി ഏതുരീതിയില്‍ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രി സി.പി. ജോണ്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.
പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന് സർക്കാർ നല്‍കേണ്ട തുക കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ വഴി ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ഇന്നത്തെ യോഗത്തില്‍ ചർച്ച ചെയ്യും.
ഈ മാസം 15 മുതലാണ് സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ആരംഭിക്കുന്നത്. ഏതെല്ലാം ബസുകളിലാണ് യാത്രാസൗജന്യം നല്‍കേണ്ടതെന്ന കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായം നിർണായകമാകും.







