
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു.
മുഹമ്മദ് സലിം ടി.ബി. (54) ആണ് മരണപ്പെട്ടത്.ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പിൽ വെച്ചാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്.
പറമ്പിൽ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന മോട്ടോറിൽ നിന്നാണ് ഇദ്ദേഹത്തിന് ഷോക്കേറ്റതെന്നാണ് കരുതപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായല്ല.
അപകടത്തെ തുടർന്ന് മരണപ്പെട്ട മുഹമ്മദ് സലിമിന്റെ മൃതദേഹം നിലവിൽ എറണാകുളം അമൃത ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
തുടർനടപടികളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരിക്കും മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുക.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഉയർന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് സലിമിന്റെ അപ്രതീക്ഷിത വിയോഗം സർവകലാശാലാ വൃത്തങ്ങളിലും ഇടപ്പള്ളിയിലെ പ്രാദേശിക ജനങ്ങക്കിടയിലും വലിയ നടുക്കമാണുണ്ടാക്കിയിരിക്കുന്നത്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്







