Spread the love

ആദ്യചിത്രത്തിലെ പ്രകടനം കണ്ട് അഭിനയവും ഡാന്‍സും ഡയലോഗ് ഡെലിവറിയും മോശമെന്ന അഭിപ്രായം സ്വന്തമാക്കിയ നടനായിരുന്നു സൂര്യ. തമിഴിലെ സീനിയര്‍ നടനായ ശിവകുമാറിന്റെ മകന്‍ എന്ന ലേബലിലെത്തിയ സൂര്യക്ക് കരിയറിലെ ആദ്യകാലം അത്ര നല്ലതായിരുന്നില്ല.

video
play-sharp-fill

എന്നാല്‍ വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ മികച്ച നടനെന്ന് പറയിപ്പിക്കാന്‍ സൂര്യക്ക് സാധിച്ചു.എപ്പോഴെല്ലാം തന്നെ പലരും വിമര്‍ശിക്കുന്നുവോ അതിനെയെല്ലാം മറികടന്ന് തിളങ്ങുന്നത് സൂര്യക്ക് പുതിയ കാര്യമല്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കറുപ്പ്.

കരിയറിലെ ഏറ്റവും മോശം സമയത്ത് ഒട്ടും ഹൈപ്പില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം ചരിത്രവിജയമാണ് സ്വന്തമാക്കുന്നത്. വേള്‍ഡ്‌വൈഡായി 250 കോടിയിലേറെ നേടിയ ചിത്രം തമിഴ്‌നാട്ടിലും മികച്ച കളക്ഷനാണ് നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 130 കോടിയിലേറെ നേടി കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കറുപ്പ്. ഇതിന് പിന്നാലെ തമിഴ്‌നാട് തിയേറ്റര്‍ ഉടമകളുടെ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

കഴിഞ്ഞദിവസം സംവിധായകന്‍ പാണ്ഡിരാജ് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഈ വിവരം പുറത്തുവന്നത്. പാണ്ഡിരാജിന്റെ പുതിയ ചിത്രം പരിമള ആന്‍ഡ് കോ മെയ് 28ന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.

എന്നാല്‍ തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകളുടെ അഭ്യര്‍ത്ഥന മാനിച്ച് തങ്ങള്‍ റിലീസ് തിയതി മാറ്റുകയാണെന്ന് പാണ്ഡിരാജ് അറിയിച്ചു. കറുപ്പ് ഇപ്പോള്‍ മികച്ച പ്രകടനമാണ്

കാഴ്ചവെക്കുന്നതെന്നും അതിനാല്‍ തങ്ങളോട് റിലീസ് മാറ്റാന്‍ തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാണ്ഡിരാജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വിജയ്, അജിത് എന്നിവരെപ്പോലെ വലിയ ഫാന്‍ ബേസില്ലെങ്കിലും പ്രൈം ടൈമില്‍ സൂര്യ ചെയ്തുവെച്ച സിനിമകളും അതിന്റെ റിസല്‍ട്ടുമാണ് ഈ സ്വീകാര്യതക്ക് പിന്നില്‍. കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ കങ്കുവക്ക് വലിയ വിമര്‍ശനമായിരുന്നു ലഭിച്ചത്. തങ്ങള്‍ക്ക് വലിയ നഷ്ടം സമ്മാനിച്ച സിനിമകളിലൊന്നായി കങ്കുവ മാറിയെന്നായിരുന്നു തിയേറ്റര്‍ ഉടമകള്‍ അഭിപ്രായപ്പെട്ടത്.

അന്ന് മോശമായി സംസാരിച്ച അതേ തിയേറ്റര്‍ ഉടമകള്‍ ഇന്ന് സൂര്യ കാരണമാണ് തങ്ങള്‍ പിടിച്ചു നില്‍ക്കുന്നത് എന്ന് പറയിപ്പിച്ചത് അങ്ങേയറ്റത്തെ ഹീറോയിസമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

കരിയറിലെ മോശം സമയത്തും കൂടെ നിന്ന ആരാധകര്‍ക്ക് വലിയ സന്തോഷമാണ് സൂര്യയുടെ തിരിച്ചുവരവിലൂടെ ലഭിക്കുന്നത്.കറുപ്പിന്റെ വിജയത്തോടെ തമിഴിലെ തന്റെ സ്ഥാനം സൂര്യ വീണ്ടെടുത്തിരിക്കുകയാണ്.