
കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഇടവമാസത്തിലെ ചതയദിനപൂജ ജൂൺ 8 (ഇടവം 25) തിങ്കളാഴ്ച നടക്കും.
ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും ബിനു ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
രാവിലെ ഗുരുദേവ കൃതികളുടെ പാരായണത്തിനു ശേഷം ഗുരുപൂജ ,ഗുരു പുഷ്പാഞ്ജലിഎന്നീ വഴിപാടുകൾ ഉണ്ടായിരിക്കുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

11.30ന് ചതയ പൂജയും തുടർന്ന് പ്രഭാഷണവുംസമൂഹ പ്രാർത്ഥനയും മംഗളാരതിയും നടക്കും.
ഭക്തജനങ്ങൾക്ക് ചതയപൂജയും അന്നദാനവും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് അവസരമൊരുക്കിയിട്ടുള്ളതായി ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ് അറിയിച്ചു.
വഴിപാടുകൾക്കും മറ്റു വിവരങ്ങൾക്കുമായി 0481 2524446 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.







