
കോട്ടയം: മകളുടെ വിവാഹ നിശ്ചയം നാളെ നടക്കാനിരിക്കെ പിതാവിന്റെ മൃതദേഹം കോട്ടയം കൊടൂരാറ്റിൽ കാണപ്പെട്ടു.
മൂലവട്ടം മാടമ്പിക്കാട് വീട്ടിൽ കെ എം മണി (60) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജൂൺ മൂന്നാം തീയതി മുതലാണ് മണിയെ കാണാതായത്. പള്ളിപ്പുറത്തു കാവ് ക്ഷേത്രത്തിൽ പോകുന്നു എന്നു പറഞ്ഞാണ് അന്ന് വീട്ടിൽ നിന്നിറങ്ങിയത്. ക്ഷേത്രത്തിലേക്ക് പോയ മണിക്ക് പിന്നെന്ത് സംഭവിച്ചു എന്നാണ് അറിയേണ്ടത്.
റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥനാണ്.മകളുടെ വിവാഹ നിശ്ചയം നാളെ നടത്തുന്നതിനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. വീട്ടിൽ ഒരു പ്രശ്നവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. പിന്നെന്ത് സംഭവിച്ചു എന്ന ഞെട്ടലിലാണ് കുടുംബം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടൂരാറ്റിൽ നാട്ടകം സിമന്റ് കവലയ്ക്ക് സമീപം ദിവസങ്ങൾ പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി എന്ന വിവരമാണ് ആദ്യം പുറത്തുവന്നത്.
നാട്ടകം സിമന്റ് കവലയ്ക്ക് സമീപം കല്ലുങ്കൽ കവലയ്ക്ക് സമീപത്തെ കടവിലാണ് മുതദേഹം കണ്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച്
ചിങ്ങവനം പോലീസ് എത്തി മൃതദേഹം ആറ്റിൽ നിന്ന് കരയ്ക്ക് കയറ്റി ഇൻക്വസ്റ്റ് നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്.. മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു.നാട്ടുകാർക്ക് ആദ്യം സംശയമുണ്ടായിരുന്നു. പിന്നീട് ബന്ധുക്കൾ എത്തി തിരിച്ചറിയുകയായിരുന്നു. ഇന്നുച്ചയോടെയാണ്
മൃതദേഹം കണ്ടത്.
എങ്ങനെയാണ് മണി അവിടെ എത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല







