
തിരുവനന്തപുരം: പി.പി ദിവ്യക്കെതിരായ അഴിമതിയാരോപണത്തില്‍ വീണ്ടും വിജിലൻസ് അന്വേഷണത്തിന് നീക്കം. ദിവ്യക്ക് ‘ക്ലീൻ ചിറ്റ്’ നല്‍കിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പുനഃപരിശോധിക്കും.
ആഭ്യന്തര വകുപ്പ് വിജിലൻസ് മേധാവിയില്‍ നിന്ന് വിവരങ്ങള്‍ തേടി.
ബിനാമി ഇടപാടുകളും അഴിമതികളും സംബന്ധിച്ച് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ് വിജിലൻസിന് നല്‍കിയ പരാതിയിന്മേലാണ് ദിവ്യക്ക് ക്ലീൻചിറ്റ് ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ദിവ്യക്കെതിരെ വിജിലൻസിന് ലഭിച്ച പരാതിയെ സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി
ജോസഫ് എംഎല്‍എ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ദിവ്യക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലൻസിന്‍റെ കണ്ണൂർ യൂണിറ്റ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ടെന്നുള്ള ക്ലീൻചിറ്റ് നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവ്യ ബിനാമി കമ്പനി വഴി കോടികള്‍ തട്ടിയെന്നായിരുന്നു കെഎസ്‍യു നേതാവ് ഷമ്മാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നത്. ജില്ലാ പഞ്ചായത്തിന്‍റെ വിവിധ പദ്ധതികള്‍ ബിനാമി കമ്പനി രൂപീകരിച്ച് അതിന് നല്‍കി കോടികള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.
ജില്ലാപഞ്ചായത്തിന്‍റെ 12കോടിയിലധികം രൂപയുടെ പദ്ധതികളാണ് വഴിവിട്ട് ഈ ബിനാമി കമ്പനിക്ക് നല്‍കിയത്. ഇക്കാര്യങ്ങള്‍ കണക്കുകള്‍ സഹിതം ഷമ്മാസ് വിജിലന്‍സിന് പരാതി നല്‍കിയുന്നു. ആറ് മാസം മുന്‍പ് നല്‍കിയ പരാതിയില്‍ കാര്യമായ നടപടികള്‍ എടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്







