Spread the love

കോട്ടയം: പാലാ നഗരസഭയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. കോൺഗ്രസും
സ്വതന്ത്ര അംഗങ്ങളും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം വലിയ പ്രശ്നമായി പുറത്തേക്ക് വരികയാണ്. പൊരിഞ്ഞ അടിയിലേക്ക് പാലായിലെ യുഡിഎഫ് – സ്വതന്ത്ര കൂട്ടുകെട്ട് മാറുകയാണ്. കോണ്‍ഗ്രസ് കൗണ്‍സിലറെ കൈയ്യേറ്റം ചെയ്തു പുളിക്കകണ്ടം കൗണ്‍സിലേർസ്.

video
play-sharp-fill

സ്ഥലത്തു നിന്നും കോണ്‍ഗ്രസ് കൗണ്‍സിലർ ഓടി രക്ഷപെടുകയായിരുന്നു. കൗണ്‍സിലർ ബിജു മാത്യൂസിനെയാണ് കൈയ്യേറ്റം ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
ചെയർപേഴ്സൻ്റെ ചേമ്പറില്‍ വച്ച്‌ പാർലമെന്ററി പാർട്ടി യോഗം ചേർന്നിരുന്നു. ഇന്നു നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ ഓട്ടോസ്റ്റാന്റുമായി ബന്ധപ്പെട്ട വിഷയം അടിയന്തര അജണ്ടയില്‍ കൊണ്ടുവരണമെന്ന് ബിജു മാത്യൂസ് ആവശ്യപ്പെട്ടു.

കൗണ്‍സിലർമാരായ രജിത പ്രകാശും ടോണി തൈപ്പറമ്പിലും പിന്താങ്ങുകയും ചെയ്തു. ഇതിനിടെ ചെയർപേഴ്സണ്‍ ദിയ ബിനുവിന്റെ പിതാവ് ബിനു പുളിക്കകണ്ടവും സഹോദരൻ ബിജു പുളിക്കകണ്ടവും തനിക്കുനേരെ ആക്രോശിച്ച്‌ കൊണ്ട് പാഞ്ഞടുത്തുവെന്നും തടയാൻ ചെന്ന കോണ്‍ഗ്ര് മണ്ഡലം പ്രസിഡൻ്റിനെ തട്ടി മാറ്റിയെന്നും ബിജു മാത്യൂസ് പറയുന്നു.
കൊട്ടാരമറ്റത്ത് ഇങ്ങനെ ഒരു ഓട്ടോ സ്റ്റാൻഡ് മുൻപ് ഇല്ലായിരുന്നു എന്നു പറഞ്ഞു തന്നെ അസഭ്യം പറയുകയും തല്ലാൻ വരുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ നിയമ നടപടി എടുക്കണമെന്നും തനിക്ക് ഇന്നു ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പോലീസ് പ്രൊട്ടക്ഷൻ നല്‍കണമെന്ന് ബിജു മാത്യൂസ് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിനിടെ തങ്ങള്‍ ബിജുമാത്യൂസിനെ കയ്യേറ്റം ചെയ്തു എന്നു ബിജുമാത്യൂസ് അല്ലാതെ മറ്റേതെങ്കിലും യു.ഡി.എഫ് കൗണ്‍സിലർമാർ പറഞ്ഞാല്‍ ചെയർമാൻ സ്ഥാനവും കൗണ്‍സിലർ സ്ഥാനങ്ങളും രാജിവയ്ക്കുമെന്നു പറഞ്ഞു ബിനു പുളിക്കകണ്ടവും ബിജു പുളിക്കകണ്ടവും രംഗത്തുവന്നിട്ടുണ്ട്.

സ്റ്റാൻഡ് അനുവദിക്കുവാൻ നിയമപരമായി സാധിക്കില്ല എന്നും മാത്രമാണ് തങ്ങള്‍ നിലപാട് എടുത്തത്. വാഗ്വാദങ്ങള്‍ അല്ലാതെ യാതൊരു സംഭവവും അവിടെ ഉണ്ടായില്ലെന്നുമാണ് പുളിക്കകണ്ടം കൗണ്‍സിലർമാരുടെ അവകാശവാദം. ഇതോടെ ഭരണപക്ഷത്തെ അനൈക്യമാണ് പുറത്തുവന്നിരിക്കുന്നത്.