
തൃശൂർ: കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയില്‍ പ്രതികരണവുമായി ബിജെപി നേതാവും പരാതിക്കാരനുമായ ഷോണ്‍ ജോർജ്.
ഇന്ത്യൻ നിയമവ്യവസ്ഥയെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസില്‍ ഇനി പുതുതായി തെളിവ് ശേഖരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷോണ്‍ ജോർജ്, മാത്യു കുഴല്‍നാടൻ നല്‍കിയ കേസും തന്റെ കേസും രണ്ടാണെന്നും കൂട്ടിച്ചേർത്തു. “നടന്നത് വ്യക്തമായ ക്രിമിനല്‍ കുറ്റമാണ്, അതിന് ആർക്കും ഇമ്യൂണിറ്റി (പരിരക്ഷ) ഇല്ല. സംസ്ഥാന സർക്കാരിന് വലിയ ഓഹരി
Whatsapp Group 1 | Whatsapp Group 2 |Telegram Group

പങ്കാളിത്തമുള്ള കെഎസ്‌ഐഡിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനം ഉള്‍പ്പെട്ട കമ്പനിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ സാമ്പത്തിക തിരിമറി നടത്തിയത്. ഇതിനായി അവർ നല്‍കിയ ജിഎസ്ടി ഇൻവോയ്സുകള്‍ വ്യാജമാണ്,” ഷോണ്‍ ജോർജ് ആരോപിച്ചു.
നല്‍കാത്ത സേവനത്തിനാണ് ഇവിടെ പണം കൈപ്പറ്റിയിരിക്കുന്നത്. ഇതിലൂടെ ജിഎസ്ടി തട്ടിപ്പും നടന്നിട്ടുണ്ട്. അതിനാല്‍ സംസ്ഥാന സർക്കാരിന് വേണമെങ്കിലും ഈ വിഷയത്തില്‍ കേസെടുക്കാവുന്നതാണ്. വീണ വിജയൻ ഇവിടെ വെറുമൊരു ഇടനിലക്കാരി മാത്രമാണെന്നും ഈ കേസിലെ യഥാർത്ഥ പ്രതി മുൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. സ്വജനപക്ഷപാതത്തിന് പകരമായാണ് സിഎംആർഎല്‍ ഈ പണം നല്‍കിയതെന്നും ഷോണ്‍ ജോർജ് തുറന്നടിച്ചു.







