play-sharp-fill
മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ഭക്തിസാന്ദ്രമായി: രണ്ടാം ദിനം എത്തിയത് ലക്ഷക്കണക്കിന് ഭക്തർ

മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ഭക്തിസാന്ദ്രമായി: രണ്ടാം ദിനം എത്തിയത് ലക്ഷക്കണക്കിന് ഭക്തർ

സ്വന്തം ലേഖകൻ

മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാളിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കുറിയാക്കോസ് മോർ ക്ലീമീസ് പ്രധാന കാർമ്മികത്വം വഹിച്ചു. കുറിയാക്കോസ് മോർ ക്ലീമീസ്, ഫാ. സാബു സാമുവേൽ, ഫാ. ബാബു പാലക്കുന്നേൽ, ഫാ. ജോർഷ് കരിപ്പാൽ എന്നിവർ ധ്യാനയോഗങ്ങളിൽ പ്രസംഗിച്ചു. എട്ടു നോമ്പിന്റെ പരിപാടികൾ മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ എന്ന ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും മണർകാട് പള്ളി ഒഫീഷ്യൽ എന്ന മൊെബെൽ ആപ്ലിക്കേഷനിലും തൽസമയം കാണുവാൻ സാധിക്കും. ദീപഭ്രയിൽ അലങ്കരിച്ചിരിക്കുന്ന പള്ളി കാണുന്നതിനും കൽക്കുരുശിൽ വന്ന് പ്രാർഥിക്കുന്നതിനും സന്ധ്യാ സമയങ്ങളിൽ വൻഭക്തജനത്തിരക്കാണ് പള്ളിയിലും പരിസരത്തും. െവെദ്യുത ദീപാലങ്കാരങ്ങൾ സെപ്റ്റംബർ 14 വരെയുണ്ടാകും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന ഭക്തജനങ്ങൾക്കായി പള്ളിയിൽനിന്നും സർക്കാരിൽനിന്നും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പള്ളിയിലെ ശുശ്രൂഷകസംഘത്തിന്റെ നേതൃത്വത്തിൽ ഹബ്റോ ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. പള്ളിയിൽ എത്തുന്ന രോഗികളായ വിശ്വാസികൾക്ക വീൽചെയർ സൗകര്യം ഈ കൗണ്ടറിൽ ലഭ്യമാണ്. ഇതിനു പുറമേ ഭക്തജനങ്ങൾക്ക് ടിക്കറ് ബുക്ക് (ബസ്, ട്രെയിൻ, പ്ലെയിൻ) ചെയ്യുന്നതിനും സാധിക്കും. യാത്രാക്രമീകരണങ്ങളും പള്ളി സംബന്ധമായ എല്ലാ നിർദ്ദേശങ്ങളും ഇവിടെനിന്ന് ലഭിക്കും. പോലീസ് കൺട്രോൾ റൂമും എയ്ഡ് പോസ്റ്റും പ്രവർത്തന സജ്ജമാണ്. ഇരുനൂറിലധികം പോലീസുകാർ സുരക്ഷാ ചുമതലയ്ക്കുണ്ട്. അഗ്‌നിരക്ഷാ സേനയുടെയും എക്‌സൈസിന്റെയും സേവനങ്ങളും ലഭ്യമാണ്. അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹെൽപ്പഡസ്‌കും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മണർകാട് നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ ആരംഭിച്ചു. സ്വകാര്യ ബസുകൾ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ ആവശ്യമായ പ്രഥമ ശുശ്രൂഷകൾക്ക് ആരോഗ്യ വിഭാഗവും ആംബുലൻസും ഏർപ്പെടുത്തിയുട്ടുണ്ട്.,
വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്ന ഭക്തജനങ്ങൾ സമീപമുള്ള വീടുകളിലായിരുന്നു ആദ്യകാലങ്ങളിൽ താമസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവർക്ക് സൗജന്യമായി താമസിക്കാൻ പള്ളിയിൽനിന്ന് സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് പള്ളിയുടെ പാരീഷ് ഹാളുകളിലും പന്തലിലും സ്ത്രീകൾക്ക് ഹോസ്റ്റലിന്റെ താഴത്തെ ഹോളിലുമാണ് സ്ഥലം ക്രമീകരിച്ചിരിക്കുന്നത്. ഭക്തജനങ്ങൾക്ക് മിതമായ നിരക്കിൽ താമസിക്കാൻ പള്ളിയുടെ പിലിഗ്രിം സെന്ററിലും നഴ്സിങ് ഹോസ്റ്റലിലും സൗകര്യമുണ്ട്. പള്ളിയിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും പള്ളിക്കാര്യത്തിൽനിന്ന് രാവിലെ 11 മണി മുതൽ രാത്രി 9.30 വരെ പഴയ പാരിഷ് ഹാളിൽ സൗജന്യ നേർച്ചകഞ്ഞി വിതരണം ചെയ്യുന്നുണ്ട്.
വിശുദ്ധ െദെവമാതാവിന്റെ ഇടക്കെട്ടിന്റെ അംശം ഈ പള്ളിയിൽ സ്ഥാപിച്ചിട്ടുള്ളത് വണങ്ങി അനുഗ്രഹം പ്രാപിക്കുന്നതിനും കുട്ടികളെ അടിമവെയ്ക്കുന്നതിനും പള്ളിയകത്ത് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇടവകയിൽ പ്രവർത്തിക്കുന്ന വിവിധ ആധ്യാത്മിക സംഘടനകളുടെ ഏകോപിച്ചുള്ള വാർഷിക പൊതുസമ്മേളനം നാളെ ഉച്ചയ്കഴിഞ്ഞ് രണ്ടിന് പള്ളിയങ്കണത്തിൽ നടക്കും. ആറിന് ഉച്ചക്ക് 12ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയായ കുരുശുപള്ളികളിലേക്കുള്ള വർണ്ണശബളമായ റാസ നടത്തും. പതിനായിരത്തിലധികം മുത്തുകുടകളും 200 ൽ അധികം പൊൻവെള്ളി കുരിശുകളും ഇരുപതോളം വാദ്യമേള ഗ്രൂപ്പുകളും റാസയ്ക്ക് കൊഴുപ്പേകും. ഏഴിന് ഉച്ച നമസ്‌കാര സമയത്ത് പ്രധാന മദ്ബഹായിലെ ത്രോണോസിലുള്ള വിശുദ്ധ െദെവ മാതാവിന്റെയും ഉണ്ണി യേശുവിന്റെയും ഛായാചിത്രം ഭക്തജനങ്ങൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രം ദർശനത്തിനായി തുറന്നു കൊടുക്കുന്ന, ചരിത്ര പ്രസിദ്ധമായ ”നട തുറക്കൽ” നടത്തപ്പെടും. പെരുന്നാൾ ദിവസമായ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തപ്പെടുന്ന പ്രദക്ഷിണത്തോടും നേർച്ചവിളമ്പോടും കൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും