
മുള്ളൻപുർ : ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് മത്സരത്തിന്റെ വെള്ളക്കുപ്പായമിടുന്നു. അയൽക്കാരായ അഫ്ഗാനിസ്ഥാനുമായുള്ള ഏക ടെസ്റ്റ് നാളെ ന്യൂ ചണ്ഡിഗഡിലെ മുള്ളൻപുർ സ്റ്റേഡിയത്തിലാണ് തുടങ്ങുന്നത്.
ഇരുടീമുകളും തമ്മിലുള്ള രണ്ടാമത്തെ മാത്രം ടെസ്റ്റാണിത്.
2018ൽ നടന്ന ഏക ടെസ്റ്റിൽ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇന്നിംഗ്സിനും 262 റൺസിനും ജയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെസ്റ്റ് ഫോർമാറ്റിൽ അഫ്ഗാന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
ഇതുവരെ 12 മത്സരങ്ങൾ മാത്രമാണ് അഫ്ഗാൻ കളിച്ചിട്ടുള്ളത്. അതിൽ നാലുമത്സരങ്ങൾ വിജയിച്ചിട്ടുണ്ട്.
ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മത്സരത്തിനായി മുള്ളൻപുരിലെത്തിയിട്ടുണ്ട്.കെ.എൽ രാഹുലാണ് വൈസ് ക്യാപ്ടൻ.യശസ്വി ജയ്സ്വാൾ,സായ് സുദർശൻ,ദേവ്ദത്ത് പടിക്കൽ,വാഷിംഗ്ടൺ സുന്ദർ,റിഷഭ് പന്ത്,ധ്രുവ് ജുറേൽ, മുഹമ്മദ് സിറാജ്, കുൽദീപ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്കൊപ്പം മാനവ് സുതർ,ഗുർനൂർ ബ്രാർ, ഹർഷ് ദുബെ എന്നിവരെയും സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻനിര ബാറ്റർ ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാനെ നയിക്കുന്നത്.അസ്മത്തുള്ള ഒമർസായ്,റഹ്മാനുള്ള ഗുർബാസ്,സെദീഖുള്ള അതൽ,റഹ്മത്ത് ഷാ തുടങ്ങിയ മികച്ച താരങ്ങൾ അഫ്ഗാൻ ടീമിലുണ്ട്.







