
കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദ്യ യോഗം ചേരും.
രാവിലെ 10 മണിക്ക് വടകര റൂറല്‍ എസ്‍പി ഓഫീസിലാണ് യോഗം.
കോഴിക്കോട് റൂറല്‍ എസ്.പി.ഫറാഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി മനോഹരൻ ഉള്‍പ്പെടെ അന്വേഷണ നംഘത്തിലെ ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുക്കും.
കേസിൻ്റെ നിലവിലെ അവസ്ഥ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ തുടർ നീക്കങ്ങള്‍ക്ക് രൂപം നല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചെങ്കിലും വ്യാജ സ്ക്രീന്‍ഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ പേജില്‍ സജീവമാണ്. സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിന്‍റെ ഫേസ് പേജിലാണ് കാഫിർ സ്‌ക്രീൻ ഷോട്ട് ഇപ്പോഴുമുള്ളത്.
ഇയാള്‍ക്കും സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച മുന്‍ സി പിഎം എംഎല്‍എ കെ.കെ ലതികക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍ഖിഫില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.







