Spread the love

ഖാത്തിമ: വനപാതയിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ കാട്ടാനയുമായി കൂട്ടിയിടിച്ചുള്ള അപകടത്തില്‍ അധ്യാപികയ്ക്ക് പരിക്ക്.ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ചകർപൂരിനും ബൻബാസയ്ക്കും ഇടയിലുള്ള ഖാത്തിമ-തനക്പൂർ ഹൈവേയിലായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ആനയുടെ കൊമ്പ് മൂന്ന് കഷണങ്ങളായി ഒടിഞ്ഞു.

video
play-sharp-fill

സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ നികിത കപ്രി സഞ്ചരിച്ച ആക്ടിവ സ്‌കൂട്ടറാണ് ആനയുമായി കൂട്ടിയിടിച്ചത്. വനപാതയിലൂടെ സഞ്ചരിക്കവെ കാട്ടാന അപ്രതീക്ഷിതമായി ഇറങ്ങിവരുകയായിരുന്നു. ഈ പാതയില്‍ കാട്ടാനകളുടെ സാന്നിധ്യം പതിവാണ്. വനത്തില്‍ നിന്ന് ഒരു കുട്ടിയാന പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിവരികയും റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയുമായിരുന്നു.

അധ്യാപികയ്ക്ക് പ്രതികരിക്കാൻ സമയം ലഭിക്കുന്നതിന് മുൻപ് തന്നെ സ്കൂട്ടർ ആനയുടെ മേല്‍ നേരിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തിന് പിന്നാലെ ആന കാട്ടിലേക്ക് തന്നെ ഓടിമറഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group